Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mj Job

സു​ധാ​ക​ര​നെ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധം; എം.​ജെ. ജോ​ബ് കോ​ൺ​ഗ്ര​സ് വി​ട്ടു

ആ​ല​പ്പു​ഴ: സി​പി​എം വി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി വി​ട്ട് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ്. സു​ധാ​ക​ര​നെ പി​ന്തു​ണ​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് രാ​ജി.

ജി. ​സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കെ​എ​സ്‌​യു ഗു​ണ്ട​ക​ള്‍ എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​തെ​ന്നും ഇ​പ്പോ​ള്‍ നാ​യ​ര്‍ ഗു​ണ്ട​ക​ള്‍ ആ​ണ് കൊ​ന്ന​തെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ ത​ന്നെ പ​റ​യു​ന്നു​ന്ന​തെ​ന്നും ജോ​ബ് പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​ക്കെ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​ന്‍ ആ​കു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

52 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ് ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി ജോ​ബ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. "സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ മ​ര്യാ​ദ​യും മാ​ന്യ​ത​യു​മി​ല്ല. നേ​തൃ​ത്വ​ത്തി​ന് സ​ഹ​ജീ​വി​ക​ളോ​ട് അ​നു​ക​മ്പ​യി​ല്ല. ഇ​നി സീ​റ്റ് ത​ന്നാ​ലും വേ​ണ്ട. പു​ന്ന​പ്ര​യി​ലെ കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഒ​ത്തി​രി വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ട്.

പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ഒ​ത്തി​രി ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ജി ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്ക​ണം എ​ന്ന് പ​റ​യു​മ്പോ​ള്‍ അ​മ്പ​ല​പ്പു​ഴ​യി​ലെ കോ​ണ്‍​ഗ്ര​സു​കാ​രോ​ട് ഒ​രു വാ​ക്ക് പ​റ​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ല​ക​ളി​ല്‍ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ വ​ള​രെ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. അ​വി​ടു​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​ന്‍ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല', ജോ​ബ് പ​റ​ഞ്ഞു.

Latest News

Corehub Up